ഫിനിക്സ്∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സഹായത്തോടെ അട്ടപ്പാടി കീരിപ്പതി ഊരില്‍ ശുദ്ധജലം എത്തി. പദ്ധതിയുടെ ഉദ്ഘാടനം കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ.സതീഷ് അമ്പാടി നിര്‍വഹിച്ചു.അട്ടപ്പാടിയിലെ ഏറ്റവും വരണ്ട മേഖലകളില്‍ ഒന്നാണ് ഷോളയൂര്‍ പഞ്ചായത്തിലെ കീരിപ്പതി.  മഴക്കാലത്ത് പോലും ഇവിടെ കുടിവെള്ളം കിട്ടാക്കനിയാണ്. ഊരില്‍ നിന്ന് അര കിലോമീറ്ററിലധികം കാട്ടിലൂടെ നടന്നാലാണ് ഒരു ചെറിയ നീരുറവ ഉള്ളത്. വേനല്‍ക്കാലമായാല്‍ അതും നിലക്കും. വന്യമൃഗശല്യം രൂക്ഷമായ വനത്തിലൂടെ കുത്തനെ ഉള്ള കയറ്റത്തിലൂടെ കുടിവെള്ളം ചുമന്നു കൊണ്ടു വരുന്നതും കീരിപ്പതി ഊരിലെ വനവാസി സഹോദരന്മാര്‍ക്ക് നിത്യവുമുള്ള ദുരിതമായിരുന്നു.

Learn More About KHNA

Sign up for the latest news and e-alerts