കെ എച്ച്‌ എൻ എ ശുഭാരംഭം മാർച്ച് 26 ന്: രമേഷ് പിഷാരടി, അനുശ്രീ അതിഥികൾ 

March 11, 2022

ഹ്യൂസ്റ്റൺ: കെ എച്ച്‌എൻ എ 2023 ഹ്യൂസ്റ്റൺ കൺവെൻഷൻന്റെ റെജിസ്ട്രേഷൻ മാർച്ച് 26 നു നടക്കുന്ന ശുഭാരംഭത്തോടെ തുടങ്ങുമെന്ന് പ്രസിഡണ്ട് ജി കെ പിള്ള

KHNA
March 11, 2022 | 1277 views

ഹ്യൂസ്റ്റൺ: കെ എച്ച്‌എൻ എ 2023 ഹ്യൂസ്റ്റൺ കൺവെൻഷൻന്റെ റെജിസ്ട്രേഷൻ മാർച്ച് 26 നു നടക്കുന്ന ശുഭാരംഭത്തോടെ തുടങ്ങുമെന്ന് പ്രസിഡണ്ട് ജി കെ പിള്ള കൺവെൻഷൻ ചെയർമാൻ രഞ്ജിത് പിള്ള എന്നിവർ അറിയിച്ചു. 

സ്റ്റാഫ്‌ഫോർഡിലെ സെൻറ് ജോസഫ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമ മിമിക്രി താരം രമേഷ് പിഷാരടി നടി അനുശ്രീ എന്നിവർ അതിഥികളായിരിക്കും. കോൺസുലാർ ജനറൽ മുഖ്യാതിഥി ആയിരിക്കും. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കെ എച് എൻ എ പ്രവർത്തകർ പങ്കെടുക്കും. 

ചെണ്ടമേളം താലപ്പൊലി മെഗാതിരുവാതിര എന്നീ ഇനങ്ങളോടെ വർണാഭമായ ചടങ്ങായിരിക്കും നടക്കുക. പരിപാടിയുടെ വിജയത്തിലേക്ക് അന്പത്തിയൊന്ന് അംഗങ്ങളുള്ള കമ്മറ്റി പ്രവർത്തിക്കുന്നതായി രഞ്ജിത് പിള്ള പറഞ്ഞു. കെ എച് എൻ എ യുടെ പന്ത്രണ്ടാമത് കൺവെൻഷനാണ് ഹ്യൂസ്റ്റനിൽ നടക്കുക. 

കെ എച് എൻ എ യുടെ നയ പരിപാടികളായ ലോക ഹിന്ദു പാർലമെന്റ്,  ‘മൈഥിലി മാ’, എച്-കോർ, വേദിക് യൂണിവേഴ്സിറ്റി, തുടങ്ങിയവയുടെ സാക്ഷാത്കാരം ശുഭാരംഭത്തിൽ നടക്കുമെന്ന് ജി കെ പിള്ള പറഞ്ഞു. എത്തുന്ന എല്ലാവര്ക്കും മെഗാ ഡിന്നർ തന്നെയാണ് ഒരുക്കുന്നത് എന്നും പ്രവേശനം സൗജന്യമായിരിക്കും എന്നും ജോയിൻറ് സെക്രട്ടറി ഉണ്ണി മണപ്പുറത് അറിയിച്ചു.

സോമരാജൻ നായർ, എക്സിക്യൂട്ടിവ് സെക്രട്ടറി സഞ്ജീവ് പിള്ള, ഉണ്ണി മണപ്പുറത്തു, വിനോദ് വാസുദേവൻ, സുചി വാസൻ, ഡോ. ബിജു പിള്ള, അശോകൻ കേശവൻ, ദിലീപ് കുമാർ, സുബിൻ കുമാരൻ, സൂര്യജിത്, പൊന്നു പിള്ള, രേഷ്മ വിനോദ്, ആതിര സുരേഷ്, ശ്രീലേഖ ഉണ്ണി എന്നിവർ മുഖ്യ സംഘാടകരാണ്.