കെ എച് എൻ എ അരിസോണ റെജിസ്ട്രേഷൻ ഡ്രൈവ് വൻ വിജയം

March 11, 2022

2023 ഹ്യൂസ്റ്റൺ കൺവെൻഷനിലേക്കുള്ള റെജിസ്ട്രേഷൻ ഡ്രൈവ് അരിസോണയിൽ ആരംഭിച്ചു. കെ എച് എൻ എ വൈസ് പ്രസിഡണ്ട് അഡ്വ. ഷാനവാസ് കാട്ടൂർൻറെ നേത്രത്വത്തിൽ നടന്ന

March 11, 2022 | 1190 views

2023 ഹ്യൂസ്റ്റൺ കൺവെൻഷനിലേക്കുള്ള റെജിസ്ട്രേഷൻ ഡ്രൈവ് അരിസോണയിൽ ആരംഭിച്ചു. കെ എച് എൻ എ വൈസ് പ്രസിഡണ്ട് അഡ്വ. ഷാനവാസ് കാട്ടൂർൻറെ നേത്രത്വത്തിൽ നടന്ന റെജിസ്ട്രേഷൻ കാംപെയ്‌നിൽ ഇരുപത്തിയെട്ടു കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു.

ഫീനിക്സ് മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ ശ്രി രാജേഷ് മേനോനിൽ നിന്നും ആദ്യത്തെ ചെക്ക് സ്വീകരിച്ചുകൊണ്ട് റെജിസ്ട്രേഷൻ ഡ്രൈവ് ഷാനവാസ് കാട്ടൂർ ഉത്ഘാടനം ചെയ്തു. യോഗത്തിൽ അരിസോണയിലെ വിവിധ ഹിന്ദു സംഘടനാ ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു

അരിസോണയിൽ നിന്നും നൂറിലധികം കുടുംബങ്ങളെ ഹ്യൂസ്റ്റൺ കൺവെൻഷനിൽ പങ്കെടുപ്പിക്കുമെന്നു കൺവെൻഷൻ കോ ചെയർമാൻ ഗണേഷ് പണിക്കർ പറഞ്ഞു. ട്രസ്റ്റീ ബോർഡ് അംഗങ്ങളായ ദിലീപ് പിള്ള, ശ്രീജിത്, ബാബു തിരുവല്ല എന്നിവർ പങ്കെടുത്തു.