ഡോ. രാംദാസ് പിള്ള കെ എച്ച് എൻ എ ട്രസ്റ്റീ ചെയർമാൻ

March 11, 2022

കെ എച്ച് എൻ എ യുടെ പ്രാരംഭം മുതൽ സംഘടനക്കുവേണ്ടി ധാരാളം സംഭാവനകൾ ചെയ്തിട്ടുള്ള ഡോ. രാംദാസ് പിള്ളയെ (കാലിഫോർണിയ) സംഘടനയുടെ ട്രസ്റ്റീ ബോർഡ്

March 11, 2022 | 547 views

കെ എച്ച് എൻ എ യുടെ പ്രാരംഭം മുതൽ സംഘടനക്കുവേണ്ടി ധാരാളം സംഭാവനകൾ ചെയ്തിട്ടുള്ള ഡോ. രാംദാസ് പിള്ളയെ (കാലിഫോർണിയ) സംഘടനയുടെ ട്രസ്റ്റീ ബോർഡ് ചെയർമാനായി തെരെഞ്ഞെടുത്തു. ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രം ഹാളിൽ കൂടിയ 2022 -2023 കാലഘട്ടത്തിലേക്കുള്ള ആദ്യ ബോർഡ് യോഗത്തിൽ ഏകകണ്ഠമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സോമരാജൻ നായർ (ഹ്യൂസ്റ്റൺ) വൈസ് ചെയർമാനും പ്രൊഫ. ജയകൃഷ്ണൻ (ലോസ് ആഞ്ചെലസ്) സെക്രെട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു.

2008-2009 കാലഘട്ടത്തിൽ കെ എച് എൻ എ പ്രെസിഡന്റായി സേവനമനുഷ്ടിച്ചിട്ടുള്ള ഡോ രാംദാസ് പിള്ള 2009ലെ ലോസ് ആഞ്ചെലസ് കൺവെൻഷൻ സാരഥി ആയിരുന്നു. സതേൺ കാലിഫോർണിയ ആസ്ഥാനമായുള്ള ന്യൂഫോട്ടോൺ ടെക്നോളജിസ്, കേരളത്തിൽ ടെക്നോ പാർക്കിൽ പ്രവർത്തിക്കുന്ന വിൻവിഷ് ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം. അമേരിക്കയിലെ പ്രതിരോധ-ബഹിരാകാശ രംഗത്തു പ്രമുഖമായ സേവനങ്ങൾ നല്കിപ്പോരുന്ന സ്ഥാപനമാണ് വിൻവിഷ് ടെക്‌നോളജീസ്. ഡൽഹി ഐ ഐ ടി യിൽ നിന്നും എംടെക് നേടിയിട്ടുള്ള രാംദാസ് പിളള സതേൺ കാലിഫോർണിയ യൂണിവേസിറ്റിയിൽനിന്നും പിഎച്ച്ഡി യും കരസ്ഥമാക്കിയിട്ടുണ്ട്.

മുൻ ബാങ്ക് ഉദ്യോഗസ്ഥനായ സോമരാജൻ നായർ ഹൂസ്റ്റണിലെ കേരള ഹിന്ദുസൊസൈറ്റിയുടെ സ്ഥാപകനേതാക്കളിൽ ഒരാളും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം പ്രെസിഡന്റ്‌, ട്രസ്റ്റീ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ആളുമാണ്. 2003 ഹ്യൂസ്റ്റൺ കെ എച് എൻ എ കൺവെൻഷൻ ട്രെഷറർ ആയിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ പ്രൊഫെസ്സറായി സേവനമനുഷ്ഠിക്കുന്ന ജയകൃഷ്ണൻ കെ എച് എൻ എ യുടെ വിവിധ തലങ്ങളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്.

അനിൽ ആറന്മുള(ഹ്യൂസ്റ്റൺ), രവി വള്ളത്തേരിൽ, രവി രാഘവൻ(കാലിഫോർണിയ),ഗോപിനാഥ കുറുപ്പ്,രാജീവ് ഭാസ്കരൻ, രഞ്ജിനി പിള്ള(ന്യൂയോർക്), സുരേന്ദ്രൻ നായർ(ഡിട്രോയിറ്റ്), സുധ കർത്ത(ഫിലഡെൽഫിയ) , പ്രസന്നൻ പിള്ള(ചിക്കാഗോ), നന്ദകുമാർ ചക്കിങ്ങൽ(ഫ്ലോറിഡ) എന്നിവരാണ് മറ്റു ട്രസ്റ്റീ ബോർഡ് അംഗങ്ങൾ.