“മൈഥിലി മാ” അമ്മമാർക്ക് ആദരം അർപ്പിച്ച് കെ.എച്ച്.എന്‍.എ; പൊന്നു പിള്ള അദ്ധ്യക്ഷ

March 11, 2022

“മാതൃവത് പര ദാരേഷു” മാതാവ് എന്ന ഭാവത്തോടെ എല്ലാ സ്ത്രീകളോടും പെരുമാറണം എന്ന ഭാരതീയ സംസ്കൃതി അന്വർഥമാക്കി കെഎച്എൻഎ അമ്മമാരെ ആദരിക്കുന്നു, മൈഥിലി മാ

March 11, 2022 | 1081 views

“മാതൃവത് പര ദാരേഷു” മാതാവ് എന്ന ഭാവത്തോടെ എല്ലാ സ്ത്രീകളോടും പെരുമാറണം എന്ന ഭാരതീയ സംസ്കൃതി അന്വർഥമാക്കി കെഎച്എൻഎ അമ്മമാരെ ആദരിക്കുന്നു, മൈഥിലി മാ എന്ന പരിപാടിയിലൂടെ.

ഹൂസ്റ്റണിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു നിറസാന്നിധ്യമായ ശ്രീമതി പൊന്നുപിള്ള മൈഥിലി മായുടെ ചെയർമാനായി പ്രവർത്തിക്കും. ശ്രീമതിമാർ ആതിര സുരേഷ് (കാലിഫോർണിയ), ശ്രീലേഖ ഉണ്ണി എന്നിവർ കോ-ചെയർ മാരായിരിക്കും.

ഭാരതീയ പുരാണങ്ങളിലും വേദങ്ങളിലും ഇതിഹാസങ്ങളിലും പരമോൽകൃഷ്ട സ്ഥാനം സ്ത്രീക്കാണ് അത് ബാലികയായാലും കന്യകയായാലും വൃദ്ധയായാലും. അന്ധകാരത്തെ അകറ്റി പുലരി പ്രകാശവും വിശുദ്ധിയും പരത്തുന്നതുപോലെ കുഞ്ഞിന്റെ ജീവിതത്തിനു വെളിച്ചമേകുകയാണ് അമ്മമാർ ചെയ്യുന്നത്. ഈ കാഴ്ചപ്പാടിന് പ്രാധാന്യം നൽകാത്തതാണ് ഇന്ന് ഭാരതത്തിൽ സ്ത്രീത്വത്തിനു മേൽ ഇത്രയും അക്രമം ഇണ്ടാവാൻ പ്രേരകമായത് എന്ന് പൊന്നു പിള്ള പറഞ്ഞു. അറിവിനും ഐശ്വര്യത്തിനും ഭാരതീയർ കൽപ്പിച്ചു നൽകിയ ഭാവം ലക്ഷ്മീദേവിയുടേതായിരുന്നു. അതുകൊണ്ട് മാതാവിനെ, അതിലൂടെ സ്ത്രീത്വത്തെ ആദരിക്കുക എന്ന സങ്കല്പം തങ്ങൾ മുന്നോട്ടുവക്കുന്നത് എന്ന് ആതിര സുരേഷ് ശ്രീലേഖ ഉണ്ണിയും കൂട്ടിച്ചേർത്തു.

അമേരിക്കയിലെത്തിയിട്ട് അൻപതു വർഷം പിന്നിട്ട പൊന്നു പിള്ള ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ (മാഗ്), ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, എൻഎസ്എസ് ഹ്യൂസ്റ്റൺ, വേൾഡ് മലയാളി കൗൺസിൽ എന്നീ സംഘടനകളുടെ പ്രസിഡന്റായും ഫൊക്കാന വിമൻസ് ഫോം ചെയർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

മാർച്ച് 26നു ഹ്യൂസ്റ്റനിൽ നടക്കുന്ന കെഎച്എൻഎ ശുഭാരംഭത്തിൽ മൈഥിലി മായുടെ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ അറിയിക്കുമെന്ന് പൊന്നുപിള്ള പറഞ്ഞു. കെഎച്എൻഎ 2023 കൺവെൻഷനിൽ എത്തുന്ന എല്ലാ അമ്മമാരെയും ആദരിക്കപ്പെടുമെന്നും അവർ പറഞ്ഞു. വെറും ആദരം മാത്രമല്ല ഭാവിയിലും വൃദ്ധരായ സ്ത്രീകളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വേദിയാകും മൈഥിലി മാ എന്ന ദിവ്യമായ ഈ പരിപാടി എന്നും ഇത് സമൂഹത്തിനു പുതിയ ഉണർവ് സൃഷ്‌ടിക്കുമെന്നു തങ്ങൾക്കുറപ്പുണ്ടെന്നും ഈ സ്ത്രീകൂട്ടായ്മ പറഞ്ഞു.