കൈതാങ്ങായി കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക

ഫീനിക്‌സ്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയും. കൊവിഡ് ചികിത്സക്കുവേണ്ട അത്യാവശ്യ ഉപകരണങ്ങള്‍ ആശുപത്രികള്‍ക്ക് നല്‍കുന്ന പദ്ധതിയുടെ എടപ്പാള്‍ നടുവട്ടം ശ്രീവല്‍സം ആശുപത്രിയില്‍ തുടക്കമായി. കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ സതീഷ് അമ്പാടി മെഡിക്കല്‍ ഉപകരണങ്ങള്‍ ശ്രീവല്‍സം ട്രസ്റ്റ് ചെയര്‍മാന്‍ ഡോ വി പി ഗോപിനാഥിന് കൈമാറി.

മഹാമാരിയെ നേരിടാന്‍ ആരോഗ്യ മേഖലയിലുള്ളവര്‍ നടത്തുന്ന പരിശ്രമങ്ങളെ പ്രശംസിച്ച ഡോ സതീഷ് അമ്പാടി, കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു. ശ്രീവല്‍സം ആശുപത്രിയുടെ ഭാവി വികസനങ്ങള്‍ക്ക് കെ എച്ച് എന്‍ എ യുമായുള്ള സഹകരണം സഹായകരമാകട്ടെ എന്നും ഡോ സതീഷ് അമ്പാടി ആശംസിച്ചു.

അമേരിക്കയിലെ മലയാള ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കെ എച്ച് എന്‍ എ കേരളത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ധാര്‍മ്മിക കാര്യങ്ങള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. ശ്രീവല്‍സം സെക്രട്ടറി യു കെ കൃഷ്ണകുമാര്‍, ട്രഷറര്‍ മുരളീമോഹന്‍, ഡയറക്ടര്‍ നന്ദകുമാര്‍, മേജര്‍ ജനറല്‍ ഡോ. ഗോപിനാഥന്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് നിസാര്‍, ഫെസിലിറ്റി ഡയറക്ടര്‍ അഭിലാഷ് ആചാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Learn More About KHNA

Sign up for the latest news and e-alerts